എഐഎഡിഎംകെയുമായുള്ള തര്‍ക്കം;നിര്‍മല സീതാരാമനെ തമിഴ്നാടിന്റെ ചുമതല ഏല്‍പ്പിക്കാന്‍ സാധ്യത
Monday, October 2, 2023 7:48 PM IST
ചെന്നൈ: തമിഴ്നാട്ടില്‍ എഐഎഡിഎംകെയുമായി ഉടലെടുത്ത തര്‍ക്കത്തില്‍ തീരുമാനമെടുക്കാനാവാതെ വലഞ്ഞ് ബിജെപി കേന്ദ്ര നേതൃത്വം.
ഈ സാഹചര്യത്തില്‍ നാളെ നടക്കാനിരുന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം റദ്ദാക്കി. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും കാണാനായി തമിഴ്നാട് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ. അണ്ണാമലൈ ഡല്‍ഹിയില്‍ തുടരുകയാണ്.
കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ തമിഴ്നാടിന്റെ ചുമതല ഏല്‍പ്പിക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം. നിര്‍മല സീതാരാമന് നാളെ ചെന്നൈയില്‍ എത്തുമെന്നും വിവരമുണ്ട്.