ബഫർ സോൺ വഷളാക്കിയത് സർക്കാരിന്റെ അശ്രദ്ധ: അനൂപ് ജേക്കബ്
Tuesday, January 31, 2023 1:35 AM IST
കോഴിക്കോട്: സര്‍ക്കാരിന്റെ അശ്രദ്ധയും പിടിപ്പുകേടുമാണ് ബഫര്‍ സോണ്‍ വിഷയത്തെ വഷളാക്കിയതെന്ന് അനൂപ് ജേക്കബ് എംഎല്‍എ. ബഫര്‍ സോണ്‍, വന്യമൃഗശല്യം, കൃഷിനാശം എന്നിവയില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ മലബാര്‍ കേന്ദ്രീകരിച്ച് കോഴിക്കോട് കളക്ടറേറ്റിനു മുന്നില്‍ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം വിഷയത്തിലെ അതേ നിലപാടാണ് മലയോര മേഖലയിലെ സാധാരണക്കാരെ കുടിയിറക്കുന്ന ബഫര്‍ സോണ്‍ വിഷയത്തിലും സര്‍ക്കാര്‍ സ്വീകരിച്ചത്. കര്‍ഷകരെ കുടിയിറക്കുന്ന ഒരു ബഫര്‍ സോണും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും കര്‍ഷകരോടൊപ്പം തങ്ങള്‍ ചേര്‍ന്നു നില്‍ക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.