ശാന്തൻപാറ: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിയിലെ ഷെഡ് അരിക്കൊമ്പൻ എന്ന് പേരുളള ഒറ്റയാൻ തക‍ർത്തു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ഷെഡിലുണ്ടായിരുന്ന യശോധരൻ എന്നയാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആന വരുന്നത് കണ്ടയുടൻ ഇയാൾ അടുത്തുളള അംഗൻവാടി കെട്ടിടത്തിലേക്ക് ഓടിക്കയറുകയായിരുന്നു.

കഴിഞ്ഞ ദിവസം ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ അരിക്കൊമ്പൻ റേഷൻ കട തകർത്തിരുന്നു.