ആലുവയില്‍ ബസ് ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ പോക്കറ്റടിച്ച സംഭവം: പ്രതി പിടിയില്‍
Wednesday, July 24, 2024 5:08 AM IST
കൊച്ചി: ആലുവയില്‍ ബസ് ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ പോക്കറ്റടിച്ച കേസില്‍ പ്രതി പിടിയില്‍. ചൂണ്ടി എരുമത്തല മഠത്തിലകം വീട്ടില്‍ സഞ്ജു (39) വിനെയാണ് ആലുവ പോലീസ് പിടികൂടിയത്. ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാള്‍ ഡ്രൈവറുടെ ഫോണ്‍ പോക്കറ്റടിച്ചത്.
ഇയാളുടെ കൈവശത്തുനിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഇന്‍സ്പെക്ടര്‍ എം.എം മഞ്ജു ദാസ്, സബ് ഇന്‍സ്പെക്ടര്‍മാരായ പി.എം.സലീം, അബ്ദുള്‍ റഹ്മാന്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കെ പി ഷാജി എന്നിവരടങ്ങിയ ടീമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം പോക്കറ്റടിക്കാരനായ നേപ്പാള്‍ സ്വദേശിയും ആലുവയില്‍ പോലീസിന്റെ പിടിയിലായിരുന്നു. നേപ്പാള്‍ ജാപ്പ ജില്ലയില്‍ അന്ധേരി സ്കൂള്‍ വില്ലേജ് സ്വദേശി ബാദല്‍ ലിമ്പു (35) വിനെയാണ് ആലുവ പൊലീസ് പിടികൂടിയത്. ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ സ്ഥിരമായി മോഷ്ടിക്കുന്നയാളാണ് പ്രതി.