ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
Saturday, January 28, 2023 12:14 PM IST
തിരുവനന്തപുരം: അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
ബാങ്ക് യൂണിയനുകളുടെ സംയുക്തവേദി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്.
ബാങ്കുകളുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കുക, ശമ്പളപരിഷ്കണം നടപ്പാക്കുക, കൂടുതൽ ജീവനക്കാരെ നിയമിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂണിയനുകൾ സമരത്തിന് ആഹ്വാനം ചെയ്തത്.