കാട്ടുപോത്ത് ആക്രമണം; സംസാരശേഷിയില്ലാത്ത യുവാവിന് ഗുരുതരപരിക്ക്
സ്വന്തം ലേഖകൻ
Saturday, May 27, 2023 3:32 PM IST
കോഴിക്കോട്: താമരശേരിയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ സംസാരശേഷിയില്ലാത്ത യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ സ്വദേശി റിജേഷി(35)നാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ പിതാവിനൊപ്പം റബർ ടാപ്പിംഗിനായാണ് റിജേഷ് വീട്ടിൽ നിന്ന് ഇറങ്ങിയത്. റബർ ടാപ്പിംഗ് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ റിജേഷിനെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.