ബജറ്റ് അവതരണം തുടങ്ങി; അമൃതകാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി
വെബ് ഡെസ്ക്
Wednesday, February 1, 2023 11:20 AM IST
ന്യൂഡൽഹി: പാർലമെന്റിൽ ബജറ്റവതരണം തുടങ്ങി. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തെ ആദ്യ ബജറ്റാണിതെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. 2047ലെ ഇന്ത്യയുടെ വികസനത്തിലേക്കുള്ള ബ്ലൂപ്രിന്റ് ആകും ബജറ്റെന്നും ധനമന്ത്രി അറിയിച്ചു.
സർവതലസ്പർശിയായ ബജറ്റാണ് ഇത്തവണത്തേത്. വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.