അരിവാൾ രോഗം നിർമാർജനം ചെയ്യും, മത്സ്യരംഗത്തെ വികസനത്തിന് 6000 കോടി
വെബ് ഡെസ്ക്
Wednesday, February 1, 2023 11:37 AM IST
ന്യൂഡൽഹി: 2047ൽ ഇന്ത്യയിൽ അരിവാൾ രോഗം നിർമാർജനം ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ആരോഗ്യമേഖലയിലെ ഗവേഷണം വിപുലമാക്കുമെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി അറിയിച്ചു.
മത്സ്യരംഗത്തെ വികസനത്തിന് 6000 കോടി രൂപ നീക്കി വയ്ക്കും. സഹകരണ സ്ഥാപനങ്ങൾക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിംഗ് പുരോഗമിക്കുന്നതായും ധനമന്ത്രി അറിയിച്ചു.