157 നഴ്‌സിംഗ് കോളജുകള്‍ സ്ഥാപിക്കും
157 നഴ്‌സിംഗ് കോളജുകള്‍ സ്ഥാപിക്കും
Wednesday, February 1, 2023 2:50 PM IST
വെബ് ഡെസ്ക്
ന്യഡൽഹി: നഴ്‌സിംഗ് കോളജുകളുള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. 2014 മുതല്‍ 157 മെഡിക്കല്‍ കോളജുകളാണ് സ്ഥാപിച്ചത്. ഇവയ്‌ക്കൊപ്പം എല്ലാ പ്രദേശങ്ങളിലും പുതുതായി 157 നഴ്‌സിംഗ് കോളജുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

കുട്ടികൾക്കും, കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും. ലൈബ്രറികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകും. ഇതിനായി പഞ്ചായത്ത് വാർഡ് തലത്തിലും സഹായം നൽകുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<