സ്വർണം, വസ്ത്രം, സിഗരറ്റ് വില കൂടും; മൊബൈൽ ഫോണുകൾക്ക് വില കുറയും
വെബ് ഡെസ്ക്
Wednesday, February 1, 2023 12:34 PM IST
ന്യൂഡൽഹി: ബജറ്റ് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ നിരവധി ഉൽപന്നങ്ങളുടെ വില കുറയും. ചില ഉൽപന്നങ്ങളുടെ വില വർധിക്കുകയും ചെയ്യും.
സ്വർണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടും. കാമറ ലെൻസ്, ലിഥിയം സെൽ, ടിവി ഘടകങ്ങൾ, മൊബൈൽ ഫോൺ ഘടകങ്ങൾ എന്നിവയ്ക്ക് വില കുറയും. ഇലക്ട്രിക് കിച്ചൺ, ഹീറ്റ് കോയിൽ എന്നിവയുടെ വിലയും കുറയും.