കാട്ടുവഴികളിലൂടെ കഞ്ചാവുമായി കേരളത്തിലേക്ക്; പ്രതികള്‍ പിടിയില്‍
Monday, September 16, 2024 10:34 AM IST
ഇടുക്കി: തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഉടുമ്പന്‍ചോലയിലേക്ക് കാട്ടുവഴികളിലൂടെ കഞ്ചാവുമായി എത്തിയ മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഉടുമ്പന്‍ചോല സ്വദേശി കാര്‍ത്തിക് (19), തേനി സ്വദേശികളായ നിതീസ് കുമാര്‍ (21), ഗോകുല്‍ പാണ്ഡി സുരേഷ് (22) എന്നിവരാണ് പിടിയിലായത്.
പ്രതികളില്‍ നിന്നും 4.53 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടയിലായത്. തമിഴ്നാട്ടുകാരായ പ്രതികള്‍ അവിടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.
അതേസമയം, മലപ്പുറത്ത് 2.75 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. സംഭവത്തിൽ പശ്ചിമ ബംഗാള്‍ സ്വദേശിബാപ്പ പണ്ഡിറ്റ് (24) അറസ്റ്റിലായി.