മൈനാഗപ്പള്ളി കാർ അപകടം; ദൃശ്യങ്ങൾ പുറത്ത്
Monday, September 16, 2024 4:51 PM IST
കൊല്ലം: മൈനാഗപ്പള്ളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ അജ്മൽ അമിത വേഗത്തിൽ കാറോടിച്ചു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം മൈനാഗപ്പള്ളി ആനൂർക്കാവിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ കുഞ്ഞുമോൾ മരിക്കുകയും ഫൗസിയക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റോഡിലേക്കു തെറിച്ചുവീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു.
സംഭവത്തിൽ അജ്മലിനെയും അപകടസമയത്ത് കാറിലുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയെയും നരഹത്യാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിനു ശേഷം എതിരെ വന്ന മറ്റൊരു കാറിലും അജ്മൽ ഓടിച്ച കാർ ഇടിച്ചിരുന്നു.