വിമാനത്തിലെ മൂത്രമൊഴിക്കല്‍ സംഭവം; നടപടിക്ക് മാർഗരേഖ ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീംകോടതിയില്‍
Monday, March 20, 2023 3:49 PM IST
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ വിമാനത്തില്‍ സഹയാത്രികയ്ക്ക്മേല് മൂത്രമൊഴിച്ച സംഭവത്തില്‍ പരാതിക്കാരി സുപ്രീംകോടതിയില്‍. വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാര്‍ഗരേഖ വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
ഡിജിസിഎയ്ക്കും വിമാനക്കമ്പനികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ നവംബര്‍ 26ന് ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ അതിക്രമം നേരിട്ട സ്ത്രീയാണ് കോടതിയെ സമീപിച്ചത്. വിമാനത്തിലെ യാത്രക്കാരനായ ശങ്കര്‍ മിശ്ര ഇവരുടെ മേല്‍ മൂത്രമൊഴിക്കുകയായിരുന്നു.
സംഭവം നടന്നയുടന്‍ പരാതി നല്‍കിയെങ്കിലും ദിവസങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്ത്യ പോലീസിന് പരാതി കൈമാറിയത്.
ഒളിവില്‍ പോയ പ്രതിയെ പിന്നീട് ബംഗളൂരുവില്‍നിന്നാണ് പോലീസ് പിടികൂടിയത്.