സൗദിയിൽ ആംബുലൻസുകൾക്ക് വഴി മാറികൊടുത്തില്ലെങ്കിൽ വാഹനങ്ങൾക്ക് പിഴ
Tuesday, March 28, 2023 11:42 AM IST
റിയാദ്: അവശ്യസേവന സര്‍വീസായ ആംബുലന്‍സുകൾക്ക് വഴികൊടുത്തില്ലെങ്കില്‍ സൗദി അറേബ്യയിൽ ഇനി കനത്തപിഴ ഒടുക്കേണ്ടിവരും. നിയമലംഘനങ്ങൾക്ക് 1,000 റിയാൽ മുതൽ 2,000 റിയാൽ വരെയാണ് പിഴത്തുകയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ) അറിയിച്ചു.
ആംബുലൻസുകൾക്ക് വഴി നൽകാതെ തടസപ്പെടുത്തുന്നവരെയും അതിനെ പിന്തുടരുന്നവരെയും ഓട്ടോമാറ്റിക് സംവിധാനം സ്വയമേ നിരീക്ഷിക്കും. ‘വഴി വിശാലമാക്കി കൊടുക്കുക’ എന്ന ശീർഷകത്തിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച ബോധവത്കരണം ആരംഭിച്ചത്.
ആംബുലൻസുകൾക്ക് മുൻഗണന നൽകണമെന്നും "ഒരു മിനിറ്റ്' പോലും ജീവൻ രക്ഷിക്കാൻ വിലപ്പെട്ടതാകുമെന്നും ബോധവത്കരണ സന്ദേശത്തിൽ പറയുന്നു.