കൗമാരക്കാരിയോട് ലൈംഗീക ചുവയോടെ സംസാരിച്ചു; ചോദ്യം ചെയ്ത സ്ത്രീകൾക്ക് മർദനം: യുവാവ് അറസ്റ്റിൽ
Saturday, August 2, 2025 11:14 AM IST
പാലക്കാട്: കൗമാരക്കാരിയോട് ലൈംഗീക ചുവയോടെ സംസാരിച്ച ചോദ്യം ചെയ്ത സ്ത്രീകൾക്ക് മർദനം. പാലക്കാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
പാലക്കാട് നൂറണി സ്വദേശി കിരൺ(48) എന്ന വ്യക്തിയാണ് സ്ത്രീകളെ മർദ്ദിച്ചത്. 15കാരിയായ കുട്ടിയോട് ലൈംഗീക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് ഇയാള്‍ സ്ത്രീകളെ മർദ്ദിച്ചത്.
പാലക്കാട് നിന്നും കണ്ണൂരിലേക്ക് പോകാൻ ട്രെയിൻ കയറാൻ വന്ന നാല് സ്ത്രീകൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. സ്ത്രീകളെ ആക്രമിക്കൽ, പൊതുസ്ഥലത്ത് അശ്ലീലം പറയൽ, ലൈംഗീക ചുവയോടെ ശാരീരിക സ്പർശനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കിരണിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ റിമാൻഡിലാണ്. സംഭവത്തിൽ നിലവില്‍ പോക്സോ വകുപ്പ് ചുമത്തിയിട്ടില്ല.