ന്യൂ​ഡ​ല്‍​ഹി: നേ​പ്പാ​ളി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ തീ​യി​ട്ട ഹോ​ട്ട​ലി​നു​ള്ളി​ൽ കു​ടു​ങ്ങി യു​പി സ്വ​ദേ​ശി​നി​ക്ക് ദാ​രു​ണാ​ന്ത്യം. കാ​ഠ്മ​ണ്ഡു​വി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ രാ​ജേ​ശ് ഗോ​ല (57) ആ​ണ് മ​രി​ച്ച​ത്.

ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് രാം​വീ​ര്‍ സിം​ഗ് ഗോ​ല​യെ (58) പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ഠ്മ​ണ്ഡു​വി​ലെ പ​ശു​പ​തി​നാ​ഥ് ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്താ​നാ​യാ​ണ് ഇ​രു​വ​രും ക​ഴി​ഞ്ഞ ഏ​ഴി​ന് നേ​പ്പാ​ളി​ല്‍ എ​ത്തി​യ​ത്.

പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​തോ​ടെ ഒ​മ്പ​തി​ന് രാ​ത്രി ഒ​രു സം​ഘം ഇ​വ​ർ താ​മ​സി​ച്ച ഹോ​ട്ട​ലി​ന് തീ​യി​ടു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ തീ ​പ​ട​ര്‍​ന്നു​പി​ടി​ച്ച​തോ​ടെ ര​ക്ഷ​പ്പെ​ടാ​നു​ള്ള മാ​ർ​ഗം ഇ​ല്ലാ​താ​വു​ക​യാ​യി​രു​ന്നു.