ഏഷ്യാകപ്പ്; ഒമാന്‍ 161 റണ്‍സ് വിജയലക്ഷ്യം
Friday, September 12, 2025 10:38 PM IST
ദുബായി: ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഒമാന്‍ 161 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാൻ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 160 റണ്‍സെടുത്തത്. അര്‍ധസെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഹാരിസാണ് (66) ടോപ് സ്കോറർ.
ഇന്നിംഗ്സിന്റെ രണ്ടാം പന്തില്‍ തന്നെ പാക്കിസ്ഥാൻ ഞെട്ടി. ഓപ്പണര്‍ സയിം അയൂബ് ഡക്കായി മടങ്ങി. ഒമാന്‍ ബൗളര്‍ ഷൈ ഫൈസലാണ് താരത്തെ പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച സാഹിബ്സദാ ഫര്‍ഹാനും മുഹമ്മദ് ഹാരിസും ടീമിനെ കരകയറ്റുകയായിരുന്നു.
14 ഓവര്‍ അവസാനിക്കുമ്പോള്‍ 104-4 എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ. അവസാനഓവറുകളിലെ ഫഖര്‍ സമാന്റെ ബാറ്റിങ്ങാണ് സ്കോര്‍ 150 കടത്തിയത്. ഫഖര്‍ സമാന് 23 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഒമാനായി ആമിര്‍ കലീം, ഷാ ഫൈസല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു.