കൊണ്ടോട്ടിയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎ പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ
Saturday, September 13, 2025 1:45 AM IST
മലപ്പുറം: കൊണ്ടോട്ടിയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കല്‍ ഫൈസല്‍ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ് കബീര്‍ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീല്‍ (36) എന്നിവരാണ് അറസ്റ്റിലായത്.
കിഴിശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് മൂവരെയും പിടികൂടിയത്. കൊണ്ടോട്ടി പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പിടികൂടിയത്. സംഘത്തില്‍ നിന്ന് 50 ഗ്രാമോളം എംഡിഎംഎയും അളക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാര്‍ എന്നിവ പിടിച്ചെടുത്തു.
നേരത്തെ വിദേശത്തേക്ക് ലഹരി വസ്തു കടത്തുന്നതിനിടെ ഖത്തറില്‍ നിന്നും പിടിയിലായി അഞ്ച് വര്‍ഷം ഖത്തര്‍ ജയിലില്‍ ശിക്ഷയനുഭവിച്ച പ്രതികള്‍ രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. ഇവർ വീണ്ടും ലഹരികച്ചവടം തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.