സുഹൃത്തുമായുള്ള യുവതിയുടെ സ്വകാര്യ രംഗങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തിയ രണ്ട് പേർ പിടിയിൽ
Saturday, September 13, 2025 4:10 AM IST
കണ്ണൂർ: സ്വകാര്യ രംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ രണ്ട് പേർ പിടിയിൽ. നടുവിൽ സ്വദേശികളായ ശമൽ, ലത്തീഫ് എന്നിവരാണ് പിടിയിലായത്. വിവാഹിതയായ യുവതിയും സുഹൃത്തുമായുള്ള കിടപ്പറ രംഗങ്ങളാണ് പ്രതികൾ ഒളിച്ചിരുന്ന് പകർത്തിയത്.
കണ്ണൂർ ആലക്കോടാണ് സംഭവം. കേസിലെ ഒന്നാം പ്രതി ശ്യാം മറ്റൊരു കേസിൽ റിമാൻഡിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.
പണം തരണമെന്നും അല്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി യുവതിയുടെ പക്കൽ നിന്നും പ്രതികൾ പണം കൈപ്പറ്റി. പിന്നീട് കുറച്ചു ദിവസത്തിനകം പ്രതികൾ വീണ്ടും പണം ആവശ്യപ്പെട്ടു, ഒപ്പം ഇവരുടെ സുഹൃത്തായ ലത്തീഫിനും ദൃശ്യങ്ങൾ നൽകി.
ലത്തീഫ് ഈ ദൃശ്യം യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇതോടെ യുവതി കുടിയാൻമല പോലീസിൽ പരാതി നൽകുകയായിരന്നു. പ്രതികളായ ശമലിനെയും ലത്തീഫിനെയും പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.