ബിയർ കഴിക്കാനുള്ള പ്രായം 21 ആക്കാനൊരുങ്ങുന്നു
Saturday, September 13, 2025 6:49 AM IST
ന്യൂഡൽഹി: ബിയർ കഴിക്കാനുള്ള പ്രായം കുറയ്ക്കാനുള്ള ആലോചനയിൽ ഡൽഹി സർക്കാർ. നിലവിൽ ബിയർ കഴിക്കാനുള്ള പ്രായം 25 ആണ്. ഇത് 21 വയസായി കുറയ്ക്കാനാണ് ഡൽഹി സർക്കാർ ആലോചിക്കുന്നത്. പുതിയ എക്സൈസ് നയ രൂപവത്കരണത്തിന്റെ ഭാഗമായി ഉന്നതാധികാരസമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ഉന്നതാധികാരസമിതി അധ്യക്ഷനായ പൊതുമരാമത്ത് മന്ത്രി പർവേശ് വർമ്മ ഇതുമായി ബന്ധപ്പെട്ട് വിവിധ കക്ഷികളിൽനിന്ന് അഭിപ്രായം ശേഖരിക്കുന്നുണ്ട്. ബിയർ നിർമാതാക്കളിൽനിന്നും വ്യാപാരം നടത്തുന്ന ഔട്ട്ലെറ്റ് നടത്തിപ്പുകാരിൽനിന്നുമാണ് അഭിപ്രായംതേടുന്നത്.
ഗുഡ്ഗാവ്, നോയിഡ, ഘാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ അയൽനഗരങ്ങളിൽ പ്രായപരിധി 21 ആണ്. ഇതുമൂലം വലിയൊരു വിഭാഗം കച്ചവടം അവിടങ്ങളിലേക്ക് പോകുന്നുണ്ടെന്ന് സമിതിയുടെ റിപ്പോർട്ടിലുണ്ട്.