ഏഷ്യകപ്പ് ക്രിക്കറ്റ്: ശ്രീലങ്ക ഇന്ന് ബംഗ്ലാദേശിനെ നേരിടും
Saturday, September 13, 2025 7:29 AM IST
ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിൽ ശ്രീലങ്ക ഇന്ന് ബംഗ്ലാദേശിനെ നേരിടും. അബുദാബിയിലെ ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് മത്സരം.
ഇന്ന് ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം. ഹോംങ്കോംഗിനെതിരായ മത്സരത്തിൽ വിജയിച്ച ബംഗ്ലാദേശ് വിജയം തുടരാമെന്നുള്ള പ്രതീക്ഷയിലാണ് കളത്തിലിറങ്ങുന്നത്,
ആദ്യ മത്സരത്തിനിറങ്ങുന്ന ശ്രീലങ്കയും വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. ഇരു ടീമിലെയും പ്രമുഖരെല്ലാം കളത്തിലിറങ്ങുമെന്നാണ് വിവരം.