ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ ഹാ​സ​നി​ല്‍ ഘോ​ഷ​യാ​ത്ര​യ്ക്കി​ട​യി​ലേ​ക്ക് ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി എ​ട്ട് മ​ര​ണം. ഗ​ണേ​ശ നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ല്‍ 20 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. എ​ന്‍​എ​ച്ച്-373 റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ മ​ര​ണ സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കാ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

നി​ര​വ​ധി ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത ഘോ​ഷ​യാ​ത്ര​യി​ലേ​ക്കാ​ണ് ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി​യ​ത്. എ​തി​രെ വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കാ​നാ​യി ട്ര​ക്ക് സൈ​ഡി​ലേ​ക്ക് വെ​ട്ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഗ​ണേ​ശ നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ഡി​ജെ ഡാ​ന്‍​സി​നി​ടെ​യാ​ണ് അ​പ​ക​ടം.