തൃ​ശൂ​ർ: കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ മു​ഖ​മൂ​ടി​യ​ണി​യി​ച്ച് കൈ​വി​ല​ങ്ങി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. സ്ഥ​ല​ത്ത് നി​ര​വ​ധി കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഘ​ടി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വ​ർ​ത്ത​ക​രെ നേ​രി​ടാ​ൻ നൂ​റോ​ളം പോ​ലീ​സു​കാ​രെ​യും മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.