മേഘാലയ മുൻ മുഖ്യമന്ത്രി ഡിഡി ലപാംഗ് അന്തരിച്ചു
Saturday, September 13, 2025 2:34 PM IST
ഷില്ലോംഗ്: മേഘാലയ മുൻ മുഖ്യമന്ത്രി ഡിഡി ലപാംഗ് (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഷില്ലോംഗിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
1934 ഏപ്രിൽ 10ന് ജനിച്ച അദ്ദേഹം, 1992 നും 2008 നും ഇടയിൽ നാല് തവണ മുഖ്യമന്ത്രി പദം അലങ്കരിച്ചു. 1972ൽ നോംഗ്പോയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, റോഡ് തൊഴിലാളിയായും പിന്നീട് സ്കൂൾ സബ് ഇൻസ്പെക്ടറായും ലപാംഗ് ജോലി ചെയ്തു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മയും മുതിർന്ന രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ കുടുംബം പ്രഖ്യാപിക്കും.