തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ വെടിയുണ്ടകളുമായി യുവാവ് പിടിയിൽ
Saturday, September 13, 2025 4:03 PM IST
മാനന്തവാടി: വയനാട് തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ വെടിയുണ്ടകളുമായി യുവാവ് പിടിയിൽ. താമരശേരി ഉണ്ണികുളം പുനൂർ ഞാറപ്പൊയിൽ ഹൗസിൽ സുഹൈബ് (40) ആണ് പിടിയിലായത്.
തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ രാവിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. സുഹൈബിന്റെ പക്കൽ നിന്നും മുപ്പത് വെടിയുണ്ടകളാണ് എക്സൈസ് കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തിരുനെല്ലി പോലീസ് പ്രതിയെയും വെടിയുണ്ടകളും കസ്റ്റഡിയിലെടുത്തു. പോലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.