ഏഷ്യകപ്പ് ക്രിക്കറ്റ്: ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ
Saturday, September 13, 2025 10:00 PM IST
ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് എടുത്തത്.
42 റൺസെടുത്ത ഷമീം ഹൊസെയ്ന്റെയും 41 റൺസെടുത്ത ജാക്കെർ അലിയുടെയും മികവിലാണ് ബംഗ്ലാദേശ് 139 റൺസ് എടുത്തത്. നായകൻ ലിറ്റൺ ദാസ് 28 റൺസ് സ്കോർ ചെയ്തു.
ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്ക രണ്ട് വിക്കറ്റെടുത്തു. നുവാൻ തുഷാരയും ദുഷ്മാന്ത ചമീരയും ഓരെ വിക്കറ്റ് വീതം വീഴ്ത്തി.