വർക്കലയിൽ സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു
Monday, September 15, 2025 10:35 PM IST
തിരുവനന്തപുരം: വർക്കലയിൽ സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. വർക്കല മോഡൽ ഗവ. ഹയർ സെക്കന്ററി സ്കൂളിന് മുന്നിലാണ് സംഭവം.
കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന കുട്ടികൾ ഷീറ്റ് പൊട്ടിവീഴുന്ന ശബ്ദം കേട്ട് ഓടി മാറി. അപകടത്തിൽ ആർക്കും പരിക്കില്ല.
ബസ് കാത്തിരിപ്പ് കേന്ദ്രം തർകർച്ചയിലാണെന്ന് നഗരസഭയെ നേരത്തെ അറിയിച്ചിരുന്നുവെന്നും ആരും നടപടി എടുത്തില്ലെന്നും ആണ് പിടിഎ പ്രസിഡന്റ് ആരോപിക്കുന്നത്.