കോഴിക്കോട്ട് സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Monday, September 15, 2025 11:16 PM IST
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കായലം സ്വദേശി സലീം ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനാണ് അപകടമുണ്ടായത്.
പെരുവയല്‍ പഞ്ചായത്ത് ഓഫീസിന് അടുത്തുവച്ചായിരുന്നു അപകടം നടന്നത്. മാവൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസ് ആണ് സലീ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചത്.
അമിതവേഗത്തിലെത്തിയ ബസ്, മുന്നിലെ ബസിനെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ എതിര്‍ദിശയില്‍നിന്ന് മറ്റൊരു വാഹനം വന്നു. അതില്‍ ഇടിക്കാതിരിക്കാന്‍ ബസ് റോഡ് അരികിലേക്ക് ചേര്‍ത്തപ്പോഴാണ് സലീമിന്റെ ബൈക്കില്‍ ഇടിച്ചത്.
ഇതോടെ ബസിന്റെ അടിയിൽപ്പെട്ട സലീമിന്റെ തലയിലൂടെ ബസിന്റെ പിൻചക്രം കയറി. തുടർന്ന് സലീം സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.