കൊ​ച്ചി: മ​ണ്ണു​ത്തി– ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഭാ​ഗി​ക പ​രി​ഹാ​ര​മു​ണ്ടാ​യ​താ​യി തൃ​ശൂ​ര്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട്. 18 നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്ന​തി​ല്‍ 13 എ​ണ്ണം തൃ​പ്തി​ക​ര​മാ​യി ന​ട​പ്പാ​ക്കി​യെ​ന്ന് പോ​ലീ​സും ഗ​താ​ഗ​ത​വ​കു​പ്പും ഉ​റ​പ്പാ​ക്കി​യ​താ​യി ഓ​ണ്‍​ലൈ​നി​ലൂ​ടെ ഹാ​ജ​രാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നാ​യി ക​ള​ക്ട​ര്‍ ന​ല്‍​കി​യ നി​ര്‍​ദേ​ശ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ച​താ​യി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും വ്യ​ക്ത​മാ​ക്കി.

മ​ണ്ണു​ത്തി– ഇ​ട​പ്പ​ള്ളി മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി പ​രി​ഹ​രി​ച്ചെ​ന്നു​ള്ള ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ പാ​ലി​യേ​ക്ക​ര ടോ​ള്‍ പി​രി​വി​നു​ള്ള സ്‌​റ്റേ മാ​റ്റു​ക​യു​ള്ളൂ​യെ​ന്നു ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.