തൃ​ശൂ​ർ: പാ​ല​ക്കാ​ട്-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ൽ മേ​ൽ​പാ​ല​നി​ർ​മാ​ണം ന​ട​ക്കു​ന്ന വാ​ണി​യം​പാ​റ, ക​ല്ലി​ടു​ക്ക്, മു​ടി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ന്നി​യ​ങ്ക​ര​യി​ലെ ടോ​ൾ​പി​രി​വ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും.

ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​രം കാ​ണും​വ​രെ ടോ​ൾ​പി​രി​വ് നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഗ​താ​ഗ​ത​ക്കു​രു​ക്കു​മൂ​ലം തൃ​ശൂ​ർ പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ താ​ത്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വും സു​പ്രീം​കോ​ട​തി​യി​ലെ അ​പ്പീ​ലി​ലു​ണ്ടാ​യ ഉ​ത്ത​ര​വും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.