നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്നു വീണ്ടും പരിഗണിക്കും
Tuesday, September 16, 2025 10:04 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. നിലവിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. അടുത്തമാസം ആദ്യം കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ നടൻ ദിലീപാണ് എട്ടാം പ്രതി. ഒൻപത് പേരാണ് കേസിൽ പ്രതികൾ.