നിലമേൽ അപകടം: സ്കൂൾ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്ന് സൂചന
Tuesday, September 16, 2025 10:27 AM IST
പത്തനംതിട്ട: നിലമേൽ സ്കൂൾ ബസ് അപകടത്തിൽ കടുത്ത നടപടികളിലേക്ക് മോട്ടോർവാഹന വകുപ്പ്. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി സ്കൂൾ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്ന് സൂചന.
ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്തേക്കും. സ്കൂളിന് ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തൽ. ഇന്ന് നേരിട്ട് ഹാജരാകാൻ സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച നടന്ന അപകടത്തിൽ 22 കുട്ടികൾക്ക് പരിക്കേറ്റിരുന്നു. തട്ടത്തുമല - വട്ടപ്പാറ റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവറും ഒരു കുട്ടിയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് പേര് നിലമേൽ ബംഗ്ലാംകുന്ന് ആശുപത്രിയിലും മറ്റ് 20 പേർ കടക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. കയറ്റത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.