കൊ​ച്ചി: റാ​പ്പ​ര്‍ വേ​ട​നെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്ന കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി പോ​ലീ​സ്. തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

വേ​ട​നെ​തി​രെ തു​ട​ര്‍​ച്ച​യാ​യി ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ള്‍ ഉ​ണ്ടാ​കു​ന്ന​തി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് സ​ഹോ​ദ​ര​ൻ ഹ​രി​ദാ​സ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​പ​രാ​തി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.