ആര്‍ജെഡി നേതാവിന് വെട്ടേറ്റ സംഭവം; പ്രതി പിടിയില്‍
Tuesday, September 16, 2025 4:39 PM IST
കോഴിക്കോട്: ആര്‍ജെഡി നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍ജെഡി വില്യാപ്പള്ളി പഞ്ചായത്ത് സെക്രട്ടറി മനക്കല്താഴെ എം.ടി.കെ. സുരേഷിനെ വെട്ടിപ്പരിക്കേൽപ്പിച്ച ലാലുവിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം. വില്യാപ്പള്ളി - കുളത്തൂര്‍ റോഡില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുമ്പോഴാണ് സുരേഷിനു നേരെ ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ സുരേഷ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നേരത്തെ ആർജെഡി യുവജന സംഘടനയുടെ പഠന ക്യാമ്പിന്റെ വേദി തീയിട്ട് നശിപ്പിച്ച സംഭവത്തിൽ ലാലുവിനെതിരെ സുരേഷ് പരാതി നൽകിയിരുന്നു.