സാം കോൺസ്റ്റാസിന് സെഞ്ചുറി; ഓസീസ് ശക്തമായ നിലയിൽ
Tuesday, September 16, 2025 7:38 PM IST
ലക്നോ: ഇന്ത്യ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയ എ മികച്ച സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെന്ന നിലയിലാണ്.
ഓപ്പണർ സാം കോൺസ്റ്റാസിന്റെ തകർപ്പൻ സെഞ്ചുറിയാണ് (109) ഓസ്ട്രേലിയക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ കോൺസ്റ്റാസും കാംബെൽ കെല്ലവേയും ചേർന്ന് 198 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി.
കെല്ലവേ (88) റൺസ് നേടി. കൂപ്പര്‍ കൊന്നോലിയുടെ (70) ഇന്നിംഗ്സും നിര്‍ണായകമായി. ലിയാം സ്കോട്ട് (47), ജോഷ് ഫിലിപ്പെ (മൂന്ന്) എന്നിവരാണ് ക്രീസില്‍. ഹര്‍ഷ് ദുബെ ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി.