അമിത ആത്മവിശ്വാസം പാടില്ല; ഓരോ ചുവടും കരുതലോടെ വയ്ക്കണം: എം.എ.ബേബി
Tuesday, September 16, 2025 9:12 PM IST
ന്യൂഡല്‍ഹി: തുടര്‍ഭരണം ഉണ്ടാകാനുള്ള സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അതിനാൽ ഓരോ ചുവടും കരുതലോടെ വെയ്ക്കണമെന്നും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ.ബേബി. അമിത ആത്മവിശ്വാസം പാടില്ല.
രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലേത്. പോലീസില്‍ ചില പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങള്‍ ഇടതുപക്ഷത്തിന്റെ പോലീസ് നയമല്ല. നയവ്യതിയാനം ഉണ്ടായിട്ടുണ്ട്. പോലീസില്‍ പലതരം ആളുകളുണ്ട്.
അതുകൊണ്ട് ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. അതിനെ പര്‍വതീകരിക്കുന്നത് ശരിയല്ല. പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായിട്ടില്ല. കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യേണ്ട ഒരു പ്രശ്നവും കേരള സര്‍ക്കാരിന്റെ ഭാഗത്തില്ലെന്നും എം.എ.ബേബി കൂട്ടിച്ചേര്‍ത്തു.