മ​ല​പ്പു​റം: കോ​ട്ട​യ്ക്ക​ലി​ൽ 16 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ സ​ദ​ൻ ദാ​സ് (25), അ​ജ​ദ് അ​ലി ഷെ​യ്ക്ക് (21), ത​നു​ശ്രീ ദാ​സ് (24) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ കോ​ട്ട​യ്ക്ക​ൽ പു​ത്തൂ​ർ ജം​ഗ്ഷ​നി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​ട്ട​യ്ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ പി. ​സം​ഗീ​ത്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റ​ഷാ​ദ് അ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ടയ്​ക്ക​ൽ പോ​ലീ​സും ജി​ല്ലാ ആ​ന്റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​ഴ്‌​സ് ടീ​മും (ഡാ​ൻ​സാ​ഫ്) സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.