കടയ്ക്കാവൂരിലെ സ്കൂളിൽ റാഗിംഗ്; സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥിയെ മർദിച്ചെന്ന് പരാതി
Friday, September 19, 2025 12:46 AM IST
തിരുവനന്തപുരം: കടയ്ക്കാവൂരിലെ സ്കൂളിൽ റാഗിംഗ് നടന്നതായി പരാതി. സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥിയെ മർദിച്ചെന്നാണ് പരാതി.
എസ്എൻവി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വണ്‍ വിദ്യാർഥിയെ മർദിച്ചെന്നാണ് പരാതി. രക്ഷിതാക്കൾ കടയ്ക്കാവൂർ പോലീസിനാണ് പരാതി നൽകിയത്.
മർദനമേറ്റ വിദ്യാർഥി സ്കൂളിൽ പുതുതായി ചേർന്നത് ജൂലൈ 20നാണ്. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്നുള്ള മർദനമെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.
നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്തെന്ന് പരാതിയിലുണ്ട്. മർദിച്ച വിദ്യാർഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും മർദനമേറ്റ വിദ്യാർഥിക്ക് ചികിത്സാ സഹായം നൽകിയില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.