ആലപ്പുഴയിൽ മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം
Friday, September 19, 2025 1:18 AM IST
ആലപ്പുഴ: കളക്ടറേറ്റ് ജംഗ്ഷനിൽ മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും സമീപത്തെ വീടിന്റെ മതിലിലിടിച്ച് മതിൽ തകർന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കോൺവെന്റ് സ്ക്വയർ ഭാഗത്തുനിന്ന് വന്ന ലോറിയും ബീച്ച് ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന സമീപത്തെ കേബിൾ വലിച്ച ഇരുമ്പുതൂണും തകർന്നിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് വാഹനങ്ങൾ എടുത്തുമാറ്റി. സംഭവത്തിൽ ആർക്കും പരിക്കില്ല.