ദു​ബാ​യ്: ഏ​ഷ്യ​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ ഇ​ന്ന് ഒ​മാ​നെ നേ​രി​ടും. അ​ബു​ദാ​ബി​യി​ലെ ഷെ​യ്ഖ് സാ​യി​ദ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി എ​ട്ട് മു​ത​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ച ഇ​ന്ത്യ മൂ​ന്നാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ യു​എ​ഇ​യെ പ​രാ​ജ​യ​പ്പെു​ത്തി​യ ഇ​ന്ത്യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

പാ​ക്കി​സ്ഥാ​നോ​ടും യു​എ​ഇ​യോ​ടും പ​രാ​ജ​യ​പ്പെ​ട്ട ഒ​മാ​ൻ ആ​ശ്വാ​സ ജ​യം തേ​ടി​യാ​ണ് ഇ​ന്ന് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ഈ ​മ​ത്സ​ര​ത്തോ​ടെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കും.

ശ​നി​യാ​ഴ്ച മു​ത​ൽ സൂ​പ്പ​ർ ഫോ​ർ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.