അയ്യപ്പസംഗമത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ക്ഷണിച്ചെങ്കിലും സഹകരണം ഉണ്ടായില്ല: ദേവസ്വം ബോർഡ് പ്രസിഡന്റ്
Friday, September 19, 2025 11:50 AM IST
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ക്ഷണിച്ചു. എന്നാല്‍ സഹകരണം ഉണ്ടായില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
പലരും പങ്കെടുക്കാത്തതിന് കാരണങ്ങളുണ്ടായേക്കാം. ശബരിമലയിലെ അടിസ്ഥാന വികസനത്തിനാണ് ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ ലക്ഷ്യമില്ല. എല്ലാ സര്‍ക്കാരുകളും ഇതിനോട് സഹകരിക്കണമെന്നും പ്രശാന്ത് വ്യക്തമാക്കി.
അയ്യപ്പസംഗമം നടക്കുമ്പോള്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.