ആഗോള അയ്യപ്പസംഗമം; അതൃപ്തി പ്രകടിപ്പിച്ച് തമിഴ്നാട് മന്ത്രി
Saturday, September 20, 2025 4:55 PM IST
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമ വേദിയിൽ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്നാട് മന്ത്രി പളനിവേല്‍ ത്യാഗരാജന്. പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതിലാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്.
പ്രാസംഗികരുടെ ലിസ്റ്റ് അനുസരിച്ച് പളനിവേൽ ത്യാഗരാജൻ കഴിഞ്ഞ് സംസാരിക്കേണ്ടവരെ നേരത്തെ വിളിച്ചതാണ് അതൃപ്തിക്ക് ഇടയാക്കിയത്. തന്നെ മറികടന്ന് മറ്റുള്ളവരെ വിളിച്ചതോടെ മന്ത്രി വേദിയിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു.
സമ്മേളനത്തിൽ സംസാരിക്കേണ്ട രണ്ട് അതിഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് ത്യാഗരാജന് മുന്നേ ഇവരെ സംസാരിക്കാൻ ക്ഷണിച്ചതെന്ന് സംഘാടകർ പറഞ്ഞു.
പിന്നാലെ ദേവസ്വം അധികൃതർ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെ പളനിവേൽ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് സദസിനോട് സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.