ഏഷ്യാ കപ്പ്; വാർത്താ സമ്മേളനം പാക് ടീം റദ്ദാക്കി
Saturday, September 20, 2025 7:30 PM IST
ദുബായി: ഏഷ്യാ കപ്പ് സൂപ്പർ ഫോര്‍ പോരാട്ടത്തിന് മുമ്പ് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം പാക്കിസ്ഥാന് ടീം റദ്ദാക്കി. ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്താന്‍ മോട്ടിവേഷണല്‍ സ്പീക്കറെയും പാക് ടീമിൽ ഉൾപ്പെടുത്തി.
ഡോ. റഹീലാണ് മോട്ടിവേഷണല്‍ സ്പീക്കറായി പാക് ടീമിനൊപ്പം ചേര്‍ന്നത്. ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരത്തിലെ തോല്‍വിയോടെ പാക്കിസ്ഥാന് മാനസികമായി തകര്‍ന്ന അവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരായ തോല്‍വിക്കുശേഷം യുഎഇയെ നേരിടാനിറങ്ങും മുമ്പും പാക്കിസ്ഥാന് അവസാന നിമിഷം വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു. അതിനിടെ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന് മത്സരത്തിനും ആന്‍ഡി പൈക്രോഫ്റ്റ് തന്നെയായിരിക്കും മാച്ച് റഫറിയെന്ന് ഐസിസി വ്യക്തമാക്കി.
പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതിഷേധം തള്ളിയാണ് ഐസിസി പൈക്രോഫ്റ്റിനെ മാച്ച് റഫറിയായി നിലനിര്‍ത്തിയത്.