മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ വാ​ണി​ജ്യ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. മ​ഞ്ചേ​രി ചെ​ര​ണി​യി​ലെ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

അ​സ്ഥി​കൂ​ട​ത്തി​ന് ര​ണ്ട് മാ​സ​ത്തി​ല​ധി​കം പ​ഴ​ക്കം ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ൽ ആ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

ജോ​ലി​ക്കാ​രാ​ണ് അ​സ്ഥി​കൂ​ടം ആ​ദ്യം ക​ണ്ട​ത്. അ​സ്ഥി​കൂ​ടം മ​നു​ഷ്യ​ന്‍റേ​ത് ത​ന്നെ​യാ​ണ് എ​ന്നാ​ണ് നി​ഗ​മ​നം. ബു​ധ​നാ​ഴ്ച ഫോ​റ​ൻ​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും.