രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ സംഭവം; പോലീസ് കേസെടുത്തു
Wednesday, October 15, 2025 9:47 AM IST
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തടഞ്ഞ സംഭവത്തിൽ ഡിവൈഎഫ്ഐ - ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പിരായിരിയിൽ റോഡ് ഉദ്ഘാടനത്തിനെത്തിയ എംഎൽഎയെ ഡിവൈഎഫ്ഐ - ബിജെപി പ്രവർത്തകർ തടയുകയായിരുന്നു.
സംഘം ചേർന്ന് വഴി തടഞ്ഞ് വാഹനത്തിന് കേടുപാട് വരുത്താൻ ശ്രമിച്ചെന്നാണ് കേസ്. രാഹുലിന്റെ കാർ യോഗസ്ഥലത്തേക്ക് എത്തിയപ്പോൾ കരിങ്കൊടിയും മുദ്രാവാക്യം വിളിയുമായി ഡിവൈഎഫ്ഐ - ബിജെപി പ്രവർത്തകർ എത്തുകയായിരുന്നു.
തുടർന്ന് ഏറെ നേരം കാറിനകത്തിരുന്ന രാഹുൽ കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകരും പോലീസും ചേർന്നൊരുക്കിയ വഴിയിലൂടെ യോഗസ്ഥലത്തേക്ക് എത്തുകയായിരുന്നു.