പേരാമ്പ്ര സംഘര്‍ഷം: അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Wednesday, October 15, 2025 9:58 AM IST
കോഴിക്കോട്: പേരാമ്പ്രയിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് യുഡിഎഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായിട്ടായിരുന്നു അറസ്റ്റ്.
സംഘര്‍ഷത്തില്‍ രണ്ടു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഷാഫി പറമ്പിലിന് മര്‍ദനമേറ്റ ദിവസത്തെ സംഘര്‍ഷം, പിന്നീട് സ്ഫോടക വസ്തു എറിഞ്ഞു എന്നിങ്ങനെ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് സൂചിപ്പിച്ചു. പോലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത് തങ്ങളല്ലെന്നും പോലീസ് തന്നെയാണ് അത് ചെയ്തതെന്നുമുള്ള യുഡിഎഫ് വാദം ഉയരുന്നതിന് പിന്നാലെയാണ് അറസ്റ്റ്.