നിമിഷ പ്രിയയുടെ മോചനം; പോസിറ്റീവ് റിസള്‍ട്ട് ഉണ്ടാകും: ചാണ്ടി ഉമ്മൻ
Friday, October 17, 2025 11:24 PM IST
തിരുവനന്തപുരം: നിമിഷപ്രിയ വിഷയത്തില്‍ പോസിറ്റീവ് റിസള്‍ട്ട് ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അത്തരത്തിലുള്ള വാര്‍ത്തകളാണ് കേള്‍ക്കുന്നതെന്നും അതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.
ഇപ്പോഴും ചില തെറ്റിദ്ധാരണകൾ പരക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എത്ര വിലകൊടുത്തും നിമിഷപ്രിയയെ കൊണ്ടുവരുമെന്നാണ് പ്രചാരണമെന്നും ഈ പ്രചാരണങ്ങൾ ഭാവിയിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പദവിയിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചു. പാർട്ടിയോടൊപ്പം ചേർന്ന് എല്ലാവരും പ്രവർത്തിക്കുന്ന സന്ദേശമാണ് പറഞ്ഞത്. ചിലർ സോഷ്യൽ മീഡിയയിൽ വേട്ടയാടുകയാണ്.
കുറെ നാളുകളായി സമൂഹമാധ്യമങ്ങളിൽ ആക്രമണം നേരിടുന്നു. ചിലർ ലക്ഷ്യമിട്ട് സൈബർ ആക്രമണം നടത്തുന്നു. പാർട്ടിയിൽ ഒരു പദവിയും പ്രശ്നമല്ലെന്നും 23 വർഷക്കാലമായി പദവികൾക്കപ്പുറം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചുവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.