റഷ്യൻ എണ്ണ കന്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക
Thursday, October 23, 2025 7:20 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യയിലെ ഏറ്റവും വലിയ എണ്ണ കന്പനികൾ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്കുമേൽ സമ്മർദം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ഉപരോധം ഏർപ്പെടുത്തിയത്.
പ്രതിദിനം 3.10 മില്യൺ ബാരൽ എണ്ണ ഉത്പാദിപ്പിക്കുന്ന രണ്ട് കമ്പനികൾക്കെതിരെയാണ് നടപടി. റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ എണ്ണ കന്പനികൾക്കെതിരെയാണ് ഉപരോധം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളോഡിമിർ പുടിനും തമ്മിൽ ഹംഗറിൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഒഴിവാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.