ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്
Sunday, October 2, 2022 6:55 PM IST
ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരന്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. കാര്യവട്ടത്ത് നടന്ന മത്സരത്തെ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അതേസമയം ഒരു മാറ്റവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ഷംസിക്ക് പകരം എൻഗിഡി ടീമിലെത്തി.
തിരുവനന്തപുരത്ത് നടന്ന ആദ്യമത്സരത്തിൽ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കിയ ഇന്ത്യ, മൂന്ന് മത്സര പരന്പരയിൽ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരന്പര സ്വന്തമാക്കാം. അങ്ങനെയെങ്കിൽ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഹോം ട്വന്റി-20 പരന്പരനേട്ടം ആകുമത്.