പാര്‍ട്ടി പ്രവര്‍ത്തന പരിചയവും പാരമ്പര്യവും ഖാർഗെയ്ക്കെന്ന് ചെന്നിത്തല
സ്വന്തം ലേഖകൻ
Wednesday, October 5, 2022 4:08 PM IST
തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുന ഖാർഗെയുടെ പിന്തുണയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് രമേശ് ചെന്നിത്തല. വിവിധ സംസ്ഥാനങ്ങളിൽ ഖാർഗെയ്ക്കൊപ്പം പ്രചാരണം നടത്തും. ഈ മാസം ഏഴിന് ഗുജറാത്തിലും എട്ടിന് മഹാരാഷ്ട്രയിലും ഒമ്പത് പത്ത് ദിവസങ്ങളിൽ ആന്ധ്രയിലും തെലങ്കാനയിലും പ്രചാരണം നടത്തും.
നിലവിൽ ചെന്നിത്തല കോൺഗ്രസിന്‍റെ ഔദ്യോഗിക പദവിയൊന്നും വഹിക്കാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശത്തിന് വിരുദ്ധമാകില്ല. പാര്‍ട്ടി പ്രവര്‍ത്തന പരിചയവും പാരമ്പര്യവും മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് തന്നെയാണെന്നും അത് കൊണ്ടാണ് അദ്ദേഹത്തെ പിന്തുണക്കുന്നതെന്നും ഒരു സ്വകാര്യ വാർത്താ ചാനലിനോട് ചെന്നിത്തല വ്യക്തമാക്കി.